24.6 C
Kottayam
Friday, June 5, 2026

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

Must read

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്. തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണ്. എന്നാല്‍ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. സ്ഥാനാര്‍ഥിയാകണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതിന് ആരുടെയും ശുപാര്‍ശക്കും നടന്നിട്ടില്ല. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് മത്സരിച്ചതെന്നും സ്ഥാനാര്‍ഥിയാകാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ പറഞ്ഞപ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സ്ഥാനാര്‍ഥിയാകുകയെന്നത് തന്റെ ഉത്തരവാദിത്തമാണ്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ തന്റെ കഴിവിന്റെ പരമാവധി സമയവും പ്രയത്‌നവും അതിനായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് തന്റെ ബോധ്യം. അതില്‍ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ നടപടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണ്.

അതേസമയം ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും കൃഷ്ണകുമാര്‍ മറുപടി നല്‍കി. 2000 -ല്‍ സിപിഎം കാലാകാലങ്ങളായി ജയിച്ച വാര്‍ഡില്‍ ഞാന്‍ ജയിക്കുന്നു. 2010 ല്‍ സിപിഎം 30 വര്‍ഷമായി ജയിച്ച വാര്‍ഡില്‍ ജയിക്കുകയും 2015 ല്‍ അന്നത്തെ കോണ്‍ഗ്രസിന്റെ നഗരസഭാ ചെയര്‍മാനെ പരാജയപ്പെടുത്തി വാര്‍ഡ് പിടിക്കുകയും ചെയ്തു.

- Advertisement -

എന്നാല്‍ ആരോപണമുന്നയിച്ച സന്ദീപ് ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും ജയിപ്പിച്ചിട്ടുണ്ടോ? സന്ദീപ് മത്സരിച്ചാല്‍ കെട്ടിവെച്ചകാശ് പോലും കിട്ടില്ല. ഒരു വാര്‍ഡ് തിരഞ്ഞെടുപ്പില്‍പോലും മത്സരിക്കാന്‍ സന്ദീപ് ചങ്കൂറ്റം കാണിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. സന്ദീപ് വാര്യര്‍ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോണ്‍ഗ്രസിന്റെ പ്രധാനനേതാക്കള്‍ പറയട്ടെയെന്നും അങ്ങനെ പറഞ്ഞാല്‍ താന്‍ സമ്മതിക്കാമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week