KeralaNews

ഞാന്‍ എന്തുകൊണ്ട് ബിജെപി ആയി? വിശദീകരണവുമായി ജേക്കബ് തോമസ്

കോട്ടയം: താന്‍ എന്തുകൊണ്ട് ബി.ജെ.പിക്കാരനായി എന്നതിന് വിശദീകരണവുമായി മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജേക്കബ് തോമസ് ഇക്കാര്യം പങ്കുവച്ചത്. സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് ആഗ്രഹിച്ചുവെന്ന് ജേക്കബ് തോമസ് പറയുന്നു.

എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത ചിലരുടെ താത്പര്യത്തിന് എതിരുനിന്നപ്പോള്‍ തന്നെ ദ്രോഹിച്ചു. മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാനാവാതെ താന്‍ ഒറ്റപ്പെട്ടുവെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ എന്തുകൊണ്ട് ബിജെപി ആയി?

സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത-ചിലരുടെ താത്പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസികമായി പീഡിപ്പിച്ചു- അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു-എന്റെ ജനങ്ങള്‍ക്കായി എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണ ഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍, എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍, എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി ബിജെപി ആയത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button