25.1 C
Kottayam
Thursday, June 18, 2026

ആ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേതല്ല; അരുണിനെ കണ്ടിട്ടില്ലെന്നും സരിത എസ് നായര്‍

Must read

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ പുറത്തുവിടുന്ന ഫോണ്‍ സംഭാഷണം തന്റേതല്ലെന്ന് സരിത എസ്. നായര്‍. ശബ്ദരേഖ ഫോറന്‍സിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണം. അരുണിനെ കണ്ടിട്ടില്ലെന്നും സരിത ആണയിടുന്നു. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുണ്‍ തിരിച്ചടിച്ചു.

സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിന്‍വാതില്‍ വഴി തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാര്‍ട്ടിക്കും പകുതി ഉദ്യോഗസ്ഥര്‍ക്കും നല്‍കും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.

ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്ക് തൊഴില്‍ വാങ്ങി നല്‍കിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിന്‍വാതില്‍ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയില്‍ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.

ബെവ്‌കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ മുഖേന ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് സരിതയ്‌ക്കെതിരെയുള്ള പരാതി. നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ ആണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസ് ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിക്കാതെ ഒളിച്ചുകളിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവിയിൽ അംഗനവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗശ്രമത്തിനിടെ; കുറ്റം സമ്മതിച്ച് യുവാവ്

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ...

ആരോഗ്യവകുപ്പിന് വൻ തിരിച്ചടി; ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്രൂണൽ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ വലിയ ഐ.എ.എസ്-ആരോഗ്യവകുപ്പ് തർക്കങ്ങൾക്ക് വഴിതുറന്നുകൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ പെട്ടെന്ന് മാറ്റിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു....

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല, ജലനിരപ്പ് 152 അടിയാക്കും; നിലപാട് വ്യക്തമാക്കി TVK സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട്ടിലെ ടി.വി.കെ. സർക്കാർ രംഗത്ത്. നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഔദ്യോഗിക തീരുമാനം സർക്കാർ അറിയിച്ചത്. കേരളത്തിന്...

ഛത്തീസ്ഗഢിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് അതീവ ക്രൂരമായി ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത്...

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; ‘രാമരാജ്യം ഇങ്ങനെ’യെന്ന് ബിജെപി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) നേതാക്കളെ പോലീസ് വിലങ്ങണിയിച്ച് ജനമധ്യത്തിലൂടെ നടത്തിച്ച സംഭവം ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പാർട്ടിക്കും അറസ്റ്റിലായ ജഹാംഗീർ...

Popular this week