ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല് വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല; അഞ്ജലി അമീര്‍
നടന്‍ പൃഥ്വിരാജ് ഷര്‍ട്ട് ധരിക്കാത്ത ചിത്രം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. ഇതിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. ഇപ്പോള്‍ സംഭവത്തില്‍ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടിയായ അഞ്ജലി അമീര്‍.
അഞ്ജലി അമീറിന്റെ കുറിപ്പ്,
എന്റെ നാട്ടിലേ ആണുങ്ങള്‍ ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല് വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല പിന്നെ രാജു ചേട്ടന്‍ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതു മാണോ ഈ കുരുക്കള്‍ക്കു കാരണം. ഐ ആം വിത്ത് Prithviraj Sukumaran എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റെ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോരമാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നതു.