ആണവ ശാസ്ത്രജ്ഞരുടേയും ഐ.എസ്.ആര്‍.ഒയുടേയും ഇമെയിലുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോര്‍ത്തിയതായി വിവരം. വിവരങ്ങള്‍ ചോര്‍ന്ന മൂവായിരത്തോളെ സര്‍ക്കാര്‍ ഇ മെയില്‍ ഐഡികളിലാണ് ഐഎസ്ആര്‍ഒയുടെയും ആണവശാസ്ത്രജ്ഞരുടെയും ഇമെയില്‍ ഐഡികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുള്ളത്. ക്വിന്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഐ.എസ്.ആര്‍.ഒ, ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, വിദേശകാര്യ മന്ത്രാലയം, ആറ്റോമിക് എനര്‍ജി റെഗുലേഷന്‍ ബോര്‍ഡ്, സെബി എന്നീ വകുപ്പുകളുടെയും ഇമെയില്‍ ഐഡികളാണ് ചോര്‍ന്നത്. അംബാസിഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരാണോ അകത്തുള്ളവരാണോ എന്ന കാര്യത്തില്‍ വ്യക്തമായി വിവരം പുറത്തെത്തിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News