ശോഭനയെ ഗംഗേ എന്ന് വിളിച്ച് സുരേഷ് ഗോപി! ‘വരനെ ആവശ്യമുണ്ട്’ ടീസര്‍ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം മലയാളികളുടെ എക്കാലത്തെയും ഇഷ്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബ ചിത്രം എന്ന പ്രതീക്ഷയാണ് ടീസര്‍ പങ്കുവെക്കുന്നത്. ശോഭന സുരേഷ് ഗോപി എന്നിവര്‍ കാലങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള ചിത്രം കൂടിയാണ്.
ദുല്‍ഖറിന്റെ വേഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും അനൂപ് സത്യനാണ്. മുകേഷ് മുരളീധരന്‍ ക്യാമറയും അല്‍ഫോണ്‍സ് ജോസഫ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.