പൗരത്വ ഭേദഗതി ബില്ലിനെതിരിരെ ഇടയലേഖനവുമായി ലത്തീന്‍ സഭ
കൊച്ചി: പൗരത്വ ഭേദഗതിബില്‍ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്‍പത്തിന് വിരുദ്ധമണ്ണെന്നും ലത്തീന്‍ സഭയുടെ ഇടയലേഖനം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നാണ് ലത്തീന്‍ സഭയുടെ ഇടയലേഖനത്തില്‍ പറയുന്നു. ഇടയലേഖനം ലത്തീന്‍ സഭയുടെ 12 രൂപതകളിലെ പള്ളികളില്‍ വായിച്ചു.
ഭരണാധികാരികളും അവരെ നിയന്ത്രിക്കുന്നവരും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു. അതിനാല്‍ ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണെന്നും ഇടയ ലേഖനം പറയുന്നു. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്‌നമാണ്. പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ തത്വങ്ങള്‍ക്ക് എതിരായതിനാല്‍ ഇത് പിന്‍ വലിക്കണം.
ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണ്. പൗരത്വ രജിസ്റ്റര്‍ ആദിവാസി ദളിത് വിഭാഗങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. ഈ നിയമങ്ങള്‍ക്കെതിരെയുള്ള സമരങ്ങളെ ചില സംസ്ഥാനങ്ങളില്‍ ഭരണാധികാരികള്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നിയമസഭകളില്‍ നിന്നും ലോക്‌സഭകളില്‍ നിന്നും ഒഴിവാക്കിയത് ക്രൈസ്തവരോടുള്ള മതപരമായ വിവേചനവും അനീതിയുമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.