മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി പതിനേഴുകാരന്‍ മരിച്ചു
ബാംഗളൂര്‍: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി പതിനേഴുകാരന്‍ മരിച്ചു. സിദ്ധപ്പയെന്ന 17കാരനാണ് മരിച്ചത്. ബാഗളൂരുവില്‍ ശനിയാഴ്ചയാണ് സംഭവം. ഇയാള്‍ അറുനൂറ് രുപയ്ക്ക് ജോലി ഏറ്റെടുക്കുകയായിരുന്നു. ഇന്‍ഫാട്രി റോഡിലെ ശ്രീ എസ്എസ്ബിഎസ് ജെയ്ന്‍ സംഘം ട്രസ്റ്റിന്റെ കീഴിലുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനായി രാവിലെ 12 മണിക്കാണ് സിദ്ധപ്പയെ കരാറുകാരന്‍ സമീപിക്കുന്നത്.
തുടര്‍ന്ന് 600 രൂപയ്ക്ക് ഇയാള്‍ ജോലി ഏറ്റെടുക്കുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ മാന്‍ഹോളിലേക്ക് ഇറങ്ങി. മാന്‍ഹോളിന് ഏറ്റവും അടിയിലേക്ക് ഇറങ്ങിയ സിദ്ധപ്പ വിഷപ്പുക ശ്വസിച്ചാണ് മരിച്ചത് എന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. ജോലി കഴിഞ്ഞ് മറ്റുള്ളവര്‍ പുറത്തിറങ്ങിയിട്ടും ഇയാളെ കാണാതയപ്പോള്‍ കരാറുകാരന്‍ ഇറങ്ങി പരിശോധിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്.