ഇന്ത്യയിലേക്കുള്ള ഇസ്രായേല്‍ കപ്പല്‍ ഹൂത്തികള്‍ പിടിച്ചെടുത്തു:പുതിയ പോർമുഖം തുറക്കുന്നു
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ പുതിയ സംഘർഷ സാഹചര്യങ്ങള്‍ക്ക് വഴി തുറന്ന് കപ്പല്‍ റാഞ്ചല്‍ ആരോപണം. ചെങ്കടല്‍ ഷിപ്പിംങ് റൂട്ടില്‍ വെച്ച് ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ യെമനിലെ ഹൂതി വിമതർ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഇസ്രായേല്‍ – ഹമാസ് സംഘർഷം ഒരു മാസത്തിലേറെയായി തുടരുന്നതിനിടെയാണ് പുതിയ സംഘർഷ സാഹചര്യവും ഉരുത്തിരിഞ്ഞിരിക്കുന്നത്.
ചരക്കുകളുമായി ഇസ്രായേലില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പലാണ് പിടിച്ചെടുത്തിരിക്കുന്നത്. ചെങ്കടലിൽ ഇസ്രായേലിയുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ടേക്കുമെന്ന ഭീഷണി നേരത്തെ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ മാസം ഹൂതി വിമതർ നിർണായക കപ്പൽ പാതയിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ ഇസ്രായേല്‍ ആരോപണത്തില്‍ ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബൾഗേറിയ, ഫിലിപ്പീന്‍, മെക്സിക്കോ, ഉക്രേനിയ, എന്നിവരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ജീവനക്കാർ കപ്പലിലുണ്ട്. എന്നാൽ ഇസ്രായേലികളാരും തട്ടിക്കൊണ്ടുപോയ ബഹാമാസ് പതാകയുള്ള കപ്പലിൽ ഉണ്ടായിരുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഗ്യാലക്‌സി ലീഡർ എന്ന കപ്പല്‍ പിടിച്ചെടുത്തതിനെ “ഇറാൻ ഭീകരാക്രമണം” എന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ഒരു ദിവസം മുമ്പ് സൗദി അറേബ്യയിലെ ജിദ്ദയുടെ തെക്കുപടിഞ്ഞാറ് വഴി ചെങ്കടലിലൂടെ ഗ്യാലക്സി ലീഡർ സഞ്ചരിക്കുന്നതായി സാറ്റലൈറ്റ് ട്രാക്കിംഗ് ഡാറ്റകള്‍ കാണിക്കുന്നുണ്ട്. ഇസ്രായേല്‍ കപ്പല്‍ ആരോപണം നടത്തുന്ന സമയത്ത് കപ്പൽ തുർക്കിയിലെ കോർഫെസ് വഴി ഇന്ത്യയിലെ ഗുജറാത്തിലേക്കുള്ള സഞ്ചാരത്തിലായിരുന്നു. കപ്പൽ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ജപ്പാനാണ് നിലവില്‍ കപ്പല്‍ പ്രവർത്തിപ്പിക്കുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കുന്നു.
പൊതു ഷിപ്പിംഗ് ഡാറ്റാബേസുകളിലെ വിശദാംശങ്ങൾ പ്രകാരം കപ്പലിന്റെ ഉടമകള്‍ റേ കാർ കാരിയറുകളാണ്. ഇത് ഇസ്രായേലിലെ ഏറ്റവും ധനികരിൽ ഒരാളായി അറിയപ്പെടുന്ന എബ്രഹാം “റാമി” ഉങ്കറിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ഉങ്കർ അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി.
യെമനിലെ തുറമുഖ നഗരമായ ഹൊഡെയ്‌ഡയുടെ തീരത്ത് നിന്ന് 150 കിലോമീറ്റർ (90 മൈൽ) അകലെയാണ് ഹൈജാക്കിംഗ് നടന്നതെന്നാണ് പേർഷ്യൻ ഗൾഫിലെയും വിശാലമായ പ്രദേശങ്ങളിലെയും നാവികർക്ക് മുന്നറിയിപ്പ് നൽകുന്ന ബ്രിട്ടീഷ് മിലിട്ടറിയുടെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നത്. ഇതേ കമ്പനിയുടെ കപ്പലില്‍ 2021 ല്‍ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് സ്ഫോടനം ഉണ്ടായിരുന്നു. സംഭവത്തില്‍ ഇറാനെതിരെ വലിയ ആരോപണ