InternationalNews
ദമാസ്കസിലേയ്ക്ക് മിസൈല്‍ ആക്രമണം നടത്തി ഇസ്രായേൽ
ദമാസ്കസ്: ദമാസ്കസിന് സമീപം നിരവധി പ്രദേശങ്ങളിലയ്ക്ക് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ സിറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇസ്രായേല്‍ പതിവായി സിറിയയില്‍ ആക്രമണം നടത്തുന്നതായും ഇവർ കൂടുതലും ലക്ഷ്യമിടുന്നത് ഇറാനിയന്‍, ഹിസ്ബുള്ള സേനയെയും സര്‍ക്കാര്‍ സൈനികരെയുമാണെന്നും സിറിയന്‍ സൈന്യം വ്യക്തമാക്കി.
അധിനിവേശ ഗോലാനില്‍ നിന്നും ഗലീലയില്‍ നിന്നും മിസൈലുകള്‍ പ്രയോഗിച്ചതായി സന വാര്‍ത്താ ഏജന്‍സി പറഞ്ഞു. ജനുവരി 13ന് സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 57 സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥരും അനുബന്ധപോരാളികളും കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News