30 C
Kottayam
Saturday, May 11, 2024

കൊച്ചി തീരത്ത് വൻ ലഹരിവേട്ട; 200 കോടി രൂപയുടെ ഹെറോയിനുമായി ഇറാനിയന്‍ ഉരു പിടിയില്‍

Must read

കൊച്ചി ∙ കൊച്ചി തീരത്തുനിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വൻ ലഹരി മരുന്നുവേട്ട. ഇറാനിയൻ ബോട്ടിൽ നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിൻ പിടികൂടി. നാർകോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. എൻസിബി ഉദ്യോഗസ്ഥർ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന ആറു പേരെ എൻസിബി കസ്റ്റഡിയിലെടുത്തു. ഇറാൻ, പാക്ക് പൗരൻമാരാണ് പിടിയിലായത്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് അറിയിച്ചു.

രാജ്യത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് എത്തുന്ന ലഹരിയിൽ നല്ലൊരു പങ്കും കടലിലൂടെയാണ് കടത്തുന്നത് എന്നു വ്യക്തമായതോടെ ഈ വഴിക്കുള്ള അന്വേഷണങ്ങൾ ഊർജ്ജിതപ്പെടുത്തിയത്. ഇതിനിടെ അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി കടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week