32.8 C
Kottayam
Saturday, April 20, 2024

തോമസ് മാർ അത്തനാസിയോസിന്‍റെ ദുരൂഹ മരണം:ഓർത്തഡോക്സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണം

Must read

കൊച്ചി:ഓര്‍ത്തഡോക്‌സ് സഭാ മുൻ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണം.തോമസ് മാർ അത്തനാസിയോസിന്‍റെ മരണം കൊലപാതകമാണെന്ന് ചൂണ്ടികാട്ടി പുത്തൻകുരിശ് സ്വദേശി തോമസ് ടി പീറ്റർ നൽകിയ പരാതിയിൽ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശ പ്രകാരമാണ് നോർത്ത് പോലീസ് കേസ് എടുത്തത്.

കൊലപാതകം ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്.കാതോലിക ബാവയ്ക്ക് പുറമെ ,ഗീവർഗീസ് മാർ യൂലിയോ മെത്രാപോലീത, ഓർത്തഡോക്സ് ചർച്ചു സെക്രട്ടറി ബിജു ഉമ്മൻ എന്നിവരെ ഉൾപ്പെടുത്തിയാണ് കേസ്. 2018 ആഗസ്റ്റ് 24 ന് പുലർച്ചെയാണ് എറണാകുളം പുല്ലേപ്പടിക്ക് അടുത്ത് തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗുജറാത്തിൽ തന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ സന്ദർശിച്ച് മടങ്ങിവരുന്നതിനിടെയാണ് പുലർച്ചെ 4.15 ഓടെ അപകടം നടന്നത്. സംഭവത്തിൽ നേരത്തെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണെന്നതിന് തെളിവുകൾ ലഭിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week