31.1 C
Kottayam
Friday, May 3, 2024

കൃത്രിമക്കാൽ അഴിച്ച് പരിശോധിച്ച സംഭവം; സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ്

Must read

മുംബൈ:വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി നടിയും നർത്തകിയുമായ സുധ ചന്ദ്രൻ രംഗത്ത് വന്നിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സുധ തന്റെ പ്രതിഷേധം അറിയിച്ചത്. ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ തന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നൽകണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യർഥിക്കുകയും ചെയ്തു.

സംഭവത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് സി.ഐ.എസ്.എഫ്. സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രോട്ടോക്കോൾ പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ കൃതൃമക്കാൽ ഊരിമാറ്റാൻ ആവശ്യപ്പെടുകയുള്ളൂവെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി. എന്തുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥ സുധ ചന്ദ്രനോട് അങ്ങനെ ആവശ്യപ്പെട്ടതെന്ന് പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുമ്പ് കാറപകടത്തെ തുടർന്നാണ് സുധയ്ക്ക് കാൽ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായി തിരിച്ചെത്തി.

ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ ഓരോ തവണയും കൃത്രിമക്കാൽ ഊരിമാറ്റി വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധ തന്റെ വീഡിയോ പങ്കുവച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week