മലപ്പുറത്തു നിന്ന് ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സി പിടികൂടി,ആറംഗ സംഘം പിടിയില്‍

മലപ്പുറം: ഒന്നേമുക്കാല്‍ കോടി രൂപയുടെ നിരോധിത ഇന്ത്യന്‍ കറന്‍സികളുമായി 6 അംഗ സംഘം കൊളത്തൂരില്‍ പിടിയില്‍.ടൗണിലെ ഒരു ഫര്‍ണിച്ചര്‍ കട കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് നിരോധിത കറന്‍സികള്‍ പിടിച്ചെടുത്തത്. 500,1000 കറന്‍സികള്‍ക്ക് 1,75,85500 രൂപയുടെ മൂല്യമുണ്ടായിരുന്നു.

വടകര സ്വദേശികളായ അഷ്‌റഫ്,സുബൈര്‍ വളാഞ്ചേരി സ്വദേശി സിയാദ്,കൊളത്തൂര്‍ സ്വേദശികളായ മുഹമ്മദ് ഇര്‍ഷാദ്,സാലിഫാമിസ് ചെര്‍പ്പുളശേരി സ്വേദശി മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പിടിയിലായത്.ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോഴിക്കോട്-മലപ്പുറം ജില്ലകളില്‍ സംഘം വ്യാപകമായ ഇടപാടുകള്‍ നടത്തിയതായാണ് പോലീസിന്റെ നിഗമനം