24.6 C
Kottayam
Friday, March 29, 2024

വാഹന അപകടം: പരിക്കേറ്റ യുവാവിന് രക്ഷകനായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

Must read

പെരുമ്പാവൂര്‍: വാഹന അപകടത്തില്‍ പരിക്കേറ്റ യുവാവിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രക്ഷകനായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍
എന്‍.കെ. ദീപുവാണ് പരിക്കേറ്റ് വഴിയില്‍ കിടന്ന യുവാവിനെ ആസ്പത്രിയിലെത്തിച്ചത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ എം സി റോഡിലെ പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മടങ്ങവേയാണ് ഇദ്ദേഹം വഴിയില്‍ ജനക്കൂട്ടത്തെ കണ്ടത്. വാഹനം നിര്‍ത്തി
കാരണം തിരക്കിയതോടെയാണ് സംഭവം വ്യക്തമായത്.
അപകടം നടന്ന് മിനിട്ടുകള്‍ കഴിഞ്ഞിട്ടും പരിക്കേറ്റ് റോഡില്‍ വീണ കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ ആള്‍ക്കൂട്ടം മൊബൈലില്‍ ഫോട്ടോ എടുത്തു നില്‍ക്കുകയായിരുന്നു.

ആള്‍ക്കൂട്ടത്തെ തള്ളിമാറ്റി റോഡ് ടെസ്റ്റിന് അകമ്പടിയായി പിന്നില്‍വന്ന ഒരു രക്ഷകര്‍ത്താവിന്റെ കാറില്‍ കയറ്റി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. അവസരോചിതമായി പ്രവൃത്തിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ദീപുവിനേയും സഹായിച്ച വ്യക്തിയേയും മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം ജില്ല സേഫ് സ്‌ക്വാഡ് ഓഫീസേഴ്‌സ് അനുമോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week