28.8 C
Kottayam
Sunday, April 28, 2024

കൊൽക്കത്തയിൽ എയർഇന്ത്യാ എക്സ്പ്രസിൽ ഇൻ​ഡി​ഗോ വിമാനം ഉരസി,ചിറക് പൊട്ടിവീണു;യാത്രക്കാർ സുരക്ഷിതർ

Must read

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരുവിമാനം ഉരസി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അപകടത്തിൽനിന്ന് നൂറുകണക്കിന് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ, ബിഹാറിലെ ദർഭം​ഗയിലേക്കു പുറപ്പെടാനിരുന്ന 6E 6152 നമ്പർ ഇൻഡി​ഗോ വിമാനം ഉരസുകയായിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറകിൽ ഇൻഡി​ഗോ വിമാനത്തിന്റെ ചിറക് തട്ടിയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറക് റൺവേയിൽ പൊട്ടിവീണു. ഇൻഡി​ഗോ വിമാനത്തിനും കേടുപാടുണ്ടായി. എയർ ഇന്ത്യാ വിമാനത്തിൽ 169 യാത്രക്കാരും ഇൻഡി​ഗോ വിമാനത്തിൽ 135 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വക്താവ് അറിയിച്ചു. ഇൻഡി​ഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരേയും ഡ്യൂട്ടിയിൽനിന്ന് ഡിജിസിഎ നീക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി റൺവേയിലെ ജീവനക്കാരേയും ചോദ്യംചെയ്യുമെന്ന് ഡിജിസിഎ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week