BusinessNationalNews

ഉത്സവകാലത്തിന് തയ്യാറെടുത്ത് ഫ്‌ളിപ്പ്കാര്‍ട്ട്,14000 പേര്‍ക്ക് തൊഴിലവസരം

ബെംഗളൂരു: ഇ-കൊമേഴ്സ് കമ്പനികൾക്ക് പൂട്ടിടാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിന് അതിന്റെ ആവലാതികളൊന്നുമില്ല. കമ്പനി ഫെസ്റ്റീവ് സീസണിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് കണ്ട് എതിരാളികൾ തന്നെ അമ്പരന്നിരിക്കുകയാണ്.

ഫെസ്റ്റീവ് സീസണിന് മുന്നോടിയായി രാജ്യത്തെമ്പാടും വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ് ശ്രമം. കൂടുതൽ ഫുൾഫിൽമെന്റ് സെന്ററുകൾ തുടങ്ങാനാണ് ശ്രമം. ഇതിലൂടെ ആയിരക്കണക്കിന് സെല്ലർമാരെയും എംഎസ്എംഇകളെയും തങ്ങളുടെ ഭാഗമാക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഫ്ലിപ്കാർട്ടിന്റെ ഈ നീക്കം കൊവിഡ് കാലത്ത് തൊഴിലില്ലാതെ നട്ടംതിരിയുന്ന ആയിരക്കണക്കിന് ആളുകൾക്ക് സഹായമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഫുൾഫിൽമെന്റ് സെന്ററുകളിലാണ് സെല്ലർമാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എത്തുന്നതും സോർട്ട് ചെയ്യുന്നതും പാക്ക് ചെയ്യുന്നതുമൊക്കെ. ഇത് ഇവിടെ നിന്ന് ഡെലിവറി പോയിന്റുകളിലേക്ക് പോവുന്നതാണ് രീതി. ഫ്ലിപ്കാർട്ടിന്റെ വികസന പദ്ധതികൾ രാജ്യത്ത് 14000 പേർക്ക് നേരിട്ടും അല്ലാതെയും ജോലി നൽകുമെന്നാണ് കരുതുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker