32.6 C
Kottayam
Thursday, April 18, 2024

കൂറ്റന്‍ മണല്‍ക്കാറ്റ് ഉയര്‍ന്നുപൊങ്ങിയത് 330 അടി ; ഡുന്‍ഹുവാങ്ങില്‍ റോഡുകള്‍ അടച്ചു

Must read

ബെയ്ജിങ്: ചൈനയിലെ ഡുൻഹുവാങ്ങിൽ മണൽക്കാറ്റ് ഉയർന്നു പൊങ്ങിയത് മുന്നൂറിലധികം അടി. മണൽക്കാറ്റിനെ തുടർന്ന് പ്രവിശ്യയിൽ ഇരുപത് അടിയോളം കാഴ്ച മറഞ്ഞു.

ഞായറാഴ്ചയാണ് ഗോബി മരുഭൂമിയ്ക്ക് സമീപത്തുള്ള ഡുൻഹുവാങ്ങിൽ കൂറ്റൻ മണൽക്കാറ്റുയർന്നത്. കാഴ്ച മറഞ്ഞതിനെ തുടർന്ന് ഗതാഗതം അപകടകരമാകുന്ന സാഹചര്യം ഉണ്ടായതിനാൽ പ്രധാനനിരത്തുകളെല്ലാം അടച്ചു. പ്രദേശത്ത് മണൽക്കാറ്റ് സാധാരണമാണെങ്കിലും ഇത്രയും ഉയരത്തിലുണ്ടാകുന്നത് കുറവാണ്.

മണൽക്കാറ്റിന്റെ വിവിധ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. പതിയെ ഉയർന്നു പൊങ്ങുന്ന പൊടിയും മണലും നിറഞ്ഞ കാറ്റ് മേഘങ്ങളെ തൊടുന്നതു പോലെ നമുക്ക് തോന്നലുണ്ടാക്കും. 100 മീറ്റർ(ഏകദേശം330 അടി) ഉയരത്തിൽ പൊങ്ങിയ കാറ്റ് റോഡുകളേയും ബഹുനിലകെട്ടിടങ്ങളേയും പതിയെ മറയ്ക്കുന്നത് വീഡിയോയിൽ കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week