കൊച്ചി:തുറമുഖം എന്ന സിനിമയിലൂടെ പ്രേക്ഷക പ്രശംസ നേടുകയാണ് പൂർണിമ ഇന്ദ്രജിത്ത്. തുറമുഖത്തിൽ ഉമ്മ എന്ന കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിച്ചത്. 18 വർഷങ്ങൾക്ക് ശേഷമാണ് പ്രധാന കഥാപാത്രത്തെ പൂർണിമ സിനിമയിൽ അവതരിപ്പിക്കുന്നത്. പൂർണിമയുടെ പ്രകടനത്തിൽ ഇത്രയും വർഷത്തെ ഇടവേളയുടെ കുറവ് കാണാനില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
ഇരുത്തം വന്ന ഒരു സീനിയർ നടിയുടെ മികവ് തുറമുഖത്തിൽ പൂർണിമ കാണിച്ചു.
കരിയറിലെടുത്ത ഇടവേളയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് പൂർണിമയിപ്പോൾ. വണ്ടർ വാൾ മീഡിയയോടാണ് പ്രതികരണം.
‘സ്വാതന്ത്ര്യം എനിക്ക് ഫീൽ ചെയ്തത് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസിന് ശേഷമാണ്. ഇമോഷണൽ ഇൻഡിപെൻഡൻസ് സമൂഹത്തിൽ വളർത്തിക്കൊണ്ട് വരുന്നുണ്ട്. പക്ഷെ സ്ത്രീകളുടെ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസിനെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു’
‘അത് എന്റെ പേഴ്സണൽ ലൈഫിൽ എക്സ്പീരിയൻസ് ചെയ്ത കാര്യമാണ്. അത് ചിലപ്പോൾ ഉപയോഗിക്കേണ്ടി വരില്ല പക്ഷെ സേവിംഗ്സ് ആയി കിടന്നോട്ടെ. ഇൻഡിവിജ്വൽ ജേർണിയിലൂടെ പൈസയുമായുള്ള റിലേഷൻഷിപ്പ് വരുന്നതോടെ മറ്റുള്ളവരുടെ കഷ്ടപ്പാടും മനസ്സിലാവും. ചുറ്റുമുള്ളവരുമായും നല്ല ബന്ധമുണ്ടാവും. സ്ത്രീകൾ സാമ്പത്തികമായി പ്രാപ്തരായാൽ സമൂഹം പഴയ പോലെ പോവില്ലെന്ന് പറയുന്നവരുണ്ട്’
‘നീ ഇപ്പോൾ സമ്പാദിച്ചിട്ടെന്താണെന്ന് ചോദിക്കുന്നവരുണ്ട്. എനിക്കറിയുന്ന കുടുംബങ്ങളിലും. അത് സ്ത്രീകൾക്ക് പവർ തരുന്ന കാര്യമാണ്. ഒരു സ്ത്രീക്ക് അവളുമായി ബെറ്റർ റിലേഷൻഷിപ്പിലേക്കുള്ള പ്രോസസിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് തൊഴിലുറപ്പുണ്ടാവുക, എന്തെങ്കിലും സമ്പാദിക്കുകയെന്നത്. സെൽഫ് റെസ്പെക്ടിന്റെ ഭാഗമാണത്. സിനിമയിൽ അഭിനയിച്ചപ്പോഴും ഷോകളിലൂടെയും എനിക്ക് ഫിനാൻഷ്യൽ ഫ്രീഡം ലഭിച്ചിട്ടുണ്ട്’
‘പക്ഷെ ബിസിനസ് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് നമ്മളുടെ കൂടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഉണ്ടാവുന്ന എംപർമെന്റ് മനസ്സിലാക്കുന്നത്. എന്റെ ബിസിനസ് നന്നായി പോയാൽ മാത്രമേ എനിക്ക് എന്റെ കൂടെയുള്ളവരെ നന്നായി നോക്കാൻ പറ്റൂ. ഒന്നിനെക്കുറിച്ചും ആലോചിക്കാതെ തീരുമാനം എടുക്കണമെങ്കിൽ സാമ്പത്തിക ഭദ്രത എന്നത് വളരെ ഇംപോർട്ടന്റാണ്. നിർബന്ധമായും അതേക്കുറിച്ച് കൂടുതൽ സംസാരിക്കണം’
‘ഞാൻ ജനിച്ച വീട്ടിൽ അഞ്ച് സ്ത്രീകളാണ്. എല്ലാവരും വർക്കിംഗ് വുമൺ. ഞാൻ കല്യാണം കഴിഞ്ഞ് ചെന്ന വീട്ടിലും 68 വയസ്സുള്ള ഇന്ദ്രന്റെ അമ്മ ഇന്നും വർക്ക് ചെയ്യുന്നു. ജീവിതത്തിലെ ഏത് ഘട്ടത്തിലും ഫിനാൻഷ്യൽ സ്വാതന്ത്ര്യം ആവശ്യമാണ്. മിനിഞ്ഞാന്ന് എന്റെ അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു’
‘ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നമ്മളുടെ മാതാപിതാക്കൾക്ക് നമ്മുടെ മുന്നിൽ വെച്ച് പ്രായമാവുന്നതാണ്. തിയറ്ററിൽ വെച്ച് ഇന്ദ്രൻ എന്നോട് ചോദിച്ചു, എന്താ മിണ്ടാതിരിക്കുന്നതെന്ന്. ഇന്ദ്രാ, അച്ഛനെന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നെന്ന് പറഞ്ഞു. നക്ഷത്രയും ഉണ്ടായിരുന്നു. അമ്മ വളരെ ഡ്രമാറ്റിക്കാണെന്ന് അവൾ’
‘പ്രാർത്ഥനയുടെ ഡെലിവറിക്ക് ശേഷം നന്നായി മുടി വളർന്നിരുന്നു. കട്ടിയുള്ള ചുരുണ്ട മുടി. ഇതെന്ത് ചെയ്യണം എന്നെനിക്കറിയില്ല. അരയോളം മുടിയുണ്ടായിരുന്നു. വെട്ടിക്കളയാനും മനസ്സില്ല. അങ്ങനെ ഞാൻ മുടി സ്ട്രെയ്റ്റ് ചെയ്തു. എല്ലാവരും ഭയങ്കര മേക്ക് ഓവറെന്ന് പറഞ്ഞു. മൂന്നാമത്തെ ദിവസം എനിക്ക് കണ്ണാടി നോക്കാൻ പറ്റുന്നില്ല. ഞാൻ അൺകംഫർട്ടബിളായി. എന്താണ് ആ ഡിസ്കംഫർട്ടബിളാണ്’
‘നക്ഷത്രയ്ക്കും എന്നേക്കാളും നല്ല ചുരുണ്ട മുടിയാണ്. പക്ഷെ അവൾക്കിഷ്ടമല്ല. ഇതൊരു ട്രൈബ് ആണ് നിനക്കറിയുമോ എന്നൊക്കെ പറഞ്ഞ് നോക്കി. പക്ഷെ അമ്മ നിങ്ങൾ നിങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. എനിക്കത് പറ്റില്ലെന്ന് പറഞ്ഞു. ഇനി അവളുടെ തീരുമാനമാണ്. അവൾ ടീനേജിലേക്ക് കടന്നു. ഇനി കാണാം എങ്ങോട്ടാണ് പോവുന്നതെന്ന്’
പ്രാർത്ഥനയെ എല്ലാവർക്കും അറിയാം. ഒരു ദിവസം ചുവപ്പായിരിക്കും. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് ഞാനും ചിന്തിക്കാറുണ്ട്. പക്ഷെ ഇപ്പോൾ പ്രാർത്ഥന മനസ്സിലാക്കുന്നുണ്ടെന്നും നക്ഷത്രയോട് പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങളിൽ നിന്നും അത് മനസ്സിലാക്കാമെന്ന് പൂർണിമ പറയുന്നു.