സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു

അഹമ്മദാബാദ്: സ്ത്രീധനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. അഹമ്മദാബാദിലെ കഗാഡാപിത്ത് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. എട്ട് മാസം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോഴേക്കും ദമ്പതികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. സ്ത്രീധനം ലഭിച്ചില്ല എന്നതായിരുന്ന ഭര്‍ത്താവിന്റെ തര്‍ക്കത്തിന്റെ കാരണമെന്ന് യുവതി പരാതിയില്‍ പറയുന്നു.

തര്‍ക്കം രൂക്ഷമായതോടെ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാനും തുടങ്ങിയതായി യുവതി പറയുന്നു. മര്‍ദ്ദനം സഹിക്കാനാകാതെ 15 ദിവസം മുന്‍പ് യുവതി വീടുവിട്ടിറങ്ങി. ഇതിന് പിന്നാലെയാണ് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ വാട്സാപ്പ് വഴി യുവാവ് പ്രചരിപ്പിച്ചത്. തന്റെ തന്നെ പേരിലുള്ള ഫോണ്‍ നമ്പറില്‍ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് ഭര്‍ത്താവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു. ഇതിന് മുമ്പ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രങ്ങള്‍ ഇയാള്‍ പങ്കുവച്ചിരുന്നു. ഇത് പോലീസ് കേസാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News