‘എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ’ ഫേസ്ബുക്ക് ലൈവില്‍ വന്ന അന്നയോട് ആരാധകന്‍; കിടിലന്‍ മറുപടിയുമായി താരം
‘ബേബി മോള്‍’ എന്ന കഥാപാത്രത്തിലൂടെ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഹൃദയത്തില്‍ കേറിക്കൂടിയ താരമാണ് അന്നബെന്‍. ചിത്രം കണ്ടവരാരും അത്രപെട്ടെന്ന് ഒന്നും താരത്തെ മറക്കില്ല. അത്ര മികച്ച പ്രതികരണമായിരിന്നു താരം ചിത്രത്തില്‍ കാഴ്ചവെച്ചത്. താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹെലന്‍’. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിനീത് ശ്രീനിവാസനും അന്നബെന്നും ചിത്രത്തിന്റെ സംവിധായകനും ഫേസ്ബുക്ക് ലൈവില്‍ എത്തിരുന്നു. അപ്പോള്‍ ഒരു ആരാധകന്‍ അന്നയോട് ചോദിച്ച ചോദ്യം താരം കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ’ എന്നായിരിന്നു ഒരു ആരാധകന്റെ ചോദ്യം. പേടിയൊന്നുമില്ല എല്ലാവരും സിനിമ കണ്ടാല്‍ മതിയെന്നാണ് അന്ന ഇതിന് നല്‍കിയ മറുപടി. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് ഹെലനില്‍ നായകനായി എത്തുന്നത്. ലാല്‍ ആണ് ചിത്രത്തില്‍ അന്നയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ അജു വര്‍ഗീസ് പോലീസ് വേഷത്തിലാണ് എത്തുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആനന്ദത്തിന് ശേഷം ‘ഹാബിറ്റ് ഓഫ് ലൈഫി’ന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഈ മാസം പതിനഞ്ചിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.