KeralaNews

അഞ്ച് വയസുകാരന്‍ മകനെ ഉപേക്ഷിച്ച് വീട്ടിലെ സ്വര്‍ണവുമായി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍

ആലപ്പുഴ: മകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മ പിടിയില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസാണ് ഇവരെ പിടികൂടിയത്. യുവതി വിവാഹിതയും അഞ്ച് വയസുകാരന്റെ അമ്മയുമാണ്. മകനെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 27നാണ് വടുതലയിലെ വീട്ടില്‍ നിന്നും യുവതിയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം പോയതെന്ന് വ്യക്തമായി. ഇവര്‍ പിന്നീട് ഫോണ്‍ ഓഫാക്കിയതോടെ അന്വേഷമം പ്രതിസന്ധിയിലായി.

ഇതോടെ ചേര്‍ത്തല ഡിവൈ.എസ്പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളുമായാണ് യുവതി മുങ്ങിയത്. ഇത് വിറ്റ് കിട്ടിയ പണത്തിന് ഇരുവരും ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകള്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. എന്നാല്‍ പണം തീരാറായതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

ഇതിനായി തമിഴ്നാട് അതിര്‍ത്തിയിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് വരവെയാണ് പിടിയിലാകുന്നത്. ഇരുവരുമുള്ള സ്ഥലത്തെ കുറിച്ച് അന്വേഷണസംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button