26 C
Kottayam
Saturday, June 6, 2026

പോക്സോ കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്ന് പിടിയില്‍

Must read

കായംകുളം: അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 2 വര്‍ഷത്തിനുശേഷം കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായ ചിറക്കടവം തഴയശേരില്‍ ആകാശിനെയാണ് ഒളിവില്‍ കഴിയവേ കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പരിചയക്കാരിയായ യുവതിയെയും വിദ്യാര്‍ത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ 2019 ഡിസംബറിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആകാശ് തഴശ്ശേരിക്കെതിരെ പോലീസ് കേസെടുക്കുന്നത്. ഇതിന് ശേഷമാണ് പ്രതി ഒളിവില്‍ പോയത്.

ഹൈദരാബാദിലെ മാധാപ്പൂരില്‍ ഒളിച്ച് താമസിക്കവേയാണ് പ്രതി പിടിയിലായത്. 2 വര്‍ഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ,് ഭോപ്പാല്‍, തെലങ്കാന, അന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ പല പേരുകളിലായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.

ഇയാള്‍ ഉപയോഗിച്ചുവന്നിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുമ്പ് ലഭിച്ചത്. സ്വന്തം പേരിലുള്ള മൊബൈല്‍ നമ്പരുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ വിദേശത്തുള്ള സുഹൃത്തിന്റെ വിദേശ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് വഴി അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടിരുന്നു.

- Advertisement -

ഈ നമ്പര്‍ ട്രാക്ക് ചെയ്തതിലൂടെയാണ് പ്രതി ഹൈദരാബാദിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഹൈദരാബാദിലെത്തിയ പൊലീസ് സംഘം ആഴ്ചകളോളം അവിടെ താമസിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അഡ്വ. ആദിത്യവര്‍മ്മ എന്ന പേരില്‍ ഹൈദരാബാദിലെ മാധാപ്പൂരിലാണ് പ്രതി ഒളിച്ചു കഴിഞ്ഞത്. ഇവിടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഈ സമയം ഇവിടുത്തെ ഒരു ഹോസ്റ്റലിലായിരുന്നു പ്രതി താമസിച്ചുവന്നിരുന്നത്. തുടര്‍ന്ന് ഈ ഹോസ്റ്റലിലെ ഉടമസ്ഥന്റെ കൈയ്യില്‍ നിന്നും ഹോസ്റ്റല്‍ ഉടമസ്ഥാവകാശം തട്ടിയെടുത്തു. അതിന് ശേഷം അവിടെ സ്വന്തമായി ഒരു വനിതാ ഹോസ്റ്റല്‍ അടക്കം 4 ഹോസ്റ്റലുകള്‍ നടത്തുകയായിരുന്നു ആകാശ്.

- Advertisement -

ഇതിനിടയില്‍ ഹോസ്റ്റല്‍ ഉടമയുടെ ഭാര്യയെയും മകളെയും കാണാനില്ലെന്ന് കാട്ടി ഹൈദരാബാദിലെ മേധാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹോസ്റ്റല്‍ ഉടമയുടെ ഭാര്യയെയും മകളെയും ആകാഷിനൊപ്പം പൊലീസ് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയശേഷം കായംകുളത്തെത്തിച്ചു. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week