കൊച്ചി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കു ഹൈക്കോടതി സ്റ്റേ. ഒരു മാസത്തേക്കാണു സ്റ്റേ ചെയ്തത്. പി.ജെ. ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ഹൈക്കോടതി സ്റ്റേ വിധിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്താണു ജോസഫ് കോടതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ. മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചതെന്നു ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കെ.എം. മാണിയുടെ മരണത്തെത്തുടര്‍ന്നു യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണു രണ്ടില ചിഹ്നം ജോസ് കെ. മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്. കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.