കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ ഒരാള്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈനിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ജഡ്ജി. ഇതു സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
എന്താണ് നടക്കുന്നതെന്നും, ഇത്തരക്കാരെ പുറത്താക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഇതേത്തുടര്‍ന്ന് ഇയാള്‍ ഓണ്‍ലൈന്‍ കോടതിയില്‍ നിന്ന് പുറത്തുപോയി. കൊവിഡ് സാഹചര്യം മൂലം ഹൈക്കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വെര്‍ച്വല്‍ കോടതിയില്‍ ഷര്‍ട്ടിടാത്തയാള്‍ കടന്നു വന്നത്. രണ്ടു തവണ ദൃശ്യം തെളിഞ്ഞപ്പോഴാണ് കോടതി ഇക്കാര്യം ശ്രദ്ധിച്ചത്. ഹാജരായി വാദം നടത്താന്‍ കഴിയും വിധം ഫിസിക്കല്‍ സിറ്റിങ് ഒരുക്കാനുള്ള നീക്കം ഹൈക്കോടതിയില്‍ തുടങ്ങിയിട്ടുണ്ട്.