വീണയുടെ പരാതി കഴമ്പുള്ളത്; ആന്റോ ആന്റണിക്കെതിരെ ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസി ക്രൈസ്തവ വേദികളില്‍ വോട്ട് തേടിയെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് നല്‍കിയ പരാതി കഴമ്പുളതാണെന്നു ഹൈക്കോടതി. ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് വീണാ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ശേഷമായിരിന്നു കോടതിയുടെ നിരീക്ഷണം.

കേസ് നിലനില്‍ക്കില്ലെന്ന ആന്റോ ആന്റണിയുടെ വാദം തള്ളിയ ഹൈക്കോടതി നവംബര്‍ 13ന് ഹര്‍ജി വീണ്ടും പരിഗണിക്കും. പെന്തക്കോസ്ത് മതവിശ്വാസിയായ എംപിയുടെ ഭാര്യ സഭാ വേദികളില്‍ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടിയെന്നാണ് വീണയുടെ ഹര്‍ജിയിലെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News