‘പഴയ എസ്.എഫ്.ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാകില്ല കോണ്‍ഗ്രസ് സംസ്‌കാരം പഠിക്കാന്‍’; സൗമിനി ജെയ്‌നെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എം.പി
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്നെതിരെ ഒളിയമ്പെയ്ത് ഹൈബി ഈഡന്‍ എം.പി. ‘ഇത് കോണ്‍ഗ്രസാണ് സഹോദരി… തേവര കോളേജിലെ പഴയ ടഎക ക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം ടഎക യിലേ നടക്കൂ… ഇത് കോണ്‍ഗ്രസാണ്’ എന്നാണ് ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ നടക്കുന്ന വടംവലിയുടെ ഭാഗമാണ് ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്. സൗമിനി ജെയ്ന്‍ മേയര്‍സ്ഥാനം രാജിവച്ചാല്‍ കൗണ്‍സിലര്‍സ്ഥാനം രാജിവയ്ക്കുമെന്ന് യുഡിഎഫിനെ പിന്തുണയ്ക്കുന്ന വനിതാ കൗണ്‍സിലര്‍മാര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇതോടെ പ്രതിസന്ധിയിലായ ഹൈബി ഈഡന്‍ വിഭാഗത്തിന്റെ പുതിയ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പഴയ എസ്എഫ്ഐ ബന്ധം പറഞ്ഞ് മേയറെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും പറയുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഹൈബി ഈഡന്‍ പോസ്റ്റ് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റ് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം ഹൈബിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.