Home-bannerKeralaNewsRECENT POSTS

ന്യൂനമര്‍ദ്ദം തീവ്രമര്‍ദ്ദമായി മാറി, കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്ന് കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ വിഭാഗം. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദമാകുമെന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ തുടരും. വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker