23.4 C
Kottayam
Saturday, December 7, 2024

വടക്കൻ ഇസ്രായേലിലേയ്ക്ക് 165 റോക്കറ്റുകൾ വർഷിച്ച് ഹിസ്ബുല്ല; പ്രകോപനം നെതന്യാഹുവിന്റെ വെളിപ്പെടുലിനേത്തുടര്‍ന്ന്‌

Must read

- Advertisement -

ടെൽ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാാഹനങ്ങളും കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. 

ഗലീലിയെ ലക്ഷ്യമിട്ട് 50 റോക്കറ്റുകളാണ് എത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. ഇവയിൽ ചിലതിനെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. എന്നാൽ, നിരവധി റോക്കറ്റുകളാണ് കാർമിയൽ മേഖലയിൽ പതിച്ചത്. ലെബനനിൽ നിന്ന് ഹിസ്ബുല്ല തൊടുത്ത ഒരു ഡ്രോൺ മാൽകിയയ്ക്ക് മുകളിൽ വെച്ച് വ്യോമ പ്രതിരോധം നിഷ്ക്രിയമാക്കിയെന്നും അടുത്തിടെ ഇസ്രായേലിന് നേരെ ആക്രമണത്തിന് ഉപയോഗിച്ച ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ ടാർഗെറ്റഡ് ഡ്രോൺ ആക്രമണത്തിൽ നശിപ്പിച്ചെന്നും ഐഡിഎഫ് അവകാശപ്പെട്ടു. 

കഴിഞ്ഞ ദിവസം ഇസ്രായേലിനെ ലക്ഷ്യമിട്ട് 90-ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയൺ ഡോം നിരവധി റോക്കറ്റുകളെ തടഞ്ഞെങ്കിലും തുറമുഖ ന​ഗരമായ ഹൈഫയിൽ ഉൾപ്പെടെ നാശനഷ്ടമുണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തിരുന്നു.

- Advertisement -

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനമായ പേജറുകളും വോക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിച്ചിരുന്നു. വ്യാപകമായി നടന്ന സ്ഫോടനത്തിൽ 40ഓളം പേ‍ർ കൊല്ലപ്പെടുകയും 3,000-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിച്ചെങ്കിലും ഇസ്രായേൽ പ്രതികരിച്ചിരുന്നില്ല.

എന്നാൽ, കഴിഞ്ഞ ദിവസം ഇസ്രായേലിന് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യമായി സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ ഹിസ്ബുല്ല ആക്രമണം കടുപ്പിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം....

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്....

സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു, പിൻസീറ്റിലിരുന്ന വിദ്യാർത്ഥിനി മരിച്ചു, അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു ; യൂണിറ്റിന് 16 പൈസ വീതം കൂട്ടി ; ബിപിഎൽകാർക്കും ബാധകം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്....

ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗിന് സ്റ്റാര്‍ക്കിന്റെ പ്രതികാരം; ഇന്ത്യയെ 180 ന് എറിഞ്ഞുവീഴ്ത്തിയ ഓസീസ് ശക്തമായ നിലയില്‍

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍...

Popular this week