Featuredhome bannerHome-bannerNationalNews

ഹീരാബെന്നിന് വിട: മാതാവിൻ്റെ ചിതയ്ക്ക് തീ കൊളുത്തി പ്രധാനമന്ത്രി

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് വിട ചൊല്ലി കുടുംബം. നൂറാം വയസ്സിൽ അന്തരിച്ച ഹീരാബെന്നിൻ്റെ സംസ്കാരം അൽപസമയം മുൻപ് ഗാന്ധിനഗറിലെ ശ്മാശനത്തിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്. 

മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു.

https://twitter.com/ANI/status/1608657708382826498?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1608657708382826498%7Ctwgr%5E6ccfca96d0e8f1c41909fe2fa4c528a1c1653c63%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fpm-modi-bids-final-adieu-to-mother-heeraben-1.8176590

 

തങ്ങളുടെ മാതാവിൻ്റെ വിയോഗവാർത്തയിൽ അനുശോചിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തവർക്ക് കുടുംബം നന്ദിയിറയിച്ചു. മാതാവിൻ്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണമെന്നും കുടുംബം അഭ്യർത്ഥിച്ചു. രാഹുൽ ഗാന്ധി അടക്കം പ്രമുഖ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവർണർമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഹീരാബെന്നിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. ഗാന്ധിനഗറിലെ നയ്സൻ ഗ്രാമത്തിൽ പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയോടൊപ്പമാണ് ഹീരാ ബെൻ കഴിഞ്ഞിരുന്നത്. തിരക്കുകൾക്കിടയിലും ഗ്രാമത്തിലെത്തി അമ്മയെ കാണാൻ മോദി സമയം കണ്ടെത്തുമായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker