FeaturedKeralaNews

പ്രതിഷേധം കത്തുന്നു: ഫെയ്സ്ബുക്കിന് നിരോധനം, മ്യാൻമാർ സംഘർഷഭൂമി

യാങ്കൂൺ: മ്യാൻമറിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ച പട്ടാള ഭരണകൂടം എതിർപ്പുകൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കിന് താൽക്കാലിക നിരോധനം. സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷം രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് നടപടി. വിവരങ്ങൾ അറിയാൻ ഫെയ്സ്ബുക്കിന്റെ വാട്സാപ്പാണ് ജനം ആശ്രയിച്ചിരുന്നത്.ബുധനാഴ്ച രാത്രി മുഴുവൻ വാട്സാപ് സേവനം തടസ്സപ്പെട്ടിരിക്കയാണ്.

മ്യാൻമറിലെ പട്ടാള അട്ടിമറിയെ അപലപിച്ച യുഎൻ അവിടുത്തെ 7 ലക്ഷത്തോളം രോഹിൻഗ്യ അഭയാർഥികളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഓങ് സാന്‍ സൂചി അടക്കമുള്ളവര്‍ വീട്ടുതടങ്കലിലാണ്.

ഇന്റർനെറ്റും ഫോണും തടഞ്ഞതോടെ മണിക്കൂറുകൾക്കുളളിൽ ഓഫ്‍ലൈൻ മെസേജിങ് ആപ്പായ ബ്രിജ്ഫൈ 6 ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധം ഫെയ്സ്ബുക് ലൈവായി കാണിച്ചിരുന്നു.
 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker