26.9 C
Kottayam
Sunday, April 28, 2024

ഹാഫിസ് സെയ്ദ് അറസ്റ്റില്‍

Must read

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമത്തിന്റെ മുഖ്യ സൂത്രധാരനും ജമാ-അത്-ഉദ്-ദവ തലവനുമായ ഹാഫീസ് സയീദ് അറസ്റ്റില്‍. പാക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ നിന്ന് പഞ്ചാബ് പോലീസിന്റെ തീവ്രവാദ വകുപ്പ് (സിടിഡി) ആണ് ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഹാഫിസിനെ ജുഡീഷയ്ല്‍ കസ്റ്റഡിയില്‍ വിട്ടതായും റിപ്പോര്‍ട്ടില്‍ പറുന്നു.

പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നതിന് തൊട്ടുപിന്നാലെയാണ് ഹാഫിസ് അറസ്റ്റ് ചെയ്തത്. കൂടാതെ അമേരിക്കയുമായുള്ള ബന്ധം സുഗമമാക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വൈറ്റ് ഹൗസിലേയ്ക്ക് കന്നിയാത്ര നടത്താനിരിക്കവെയാണ് ഹാഫിസിന്റെ അറസ്റ്റെന്നതും ശ്രദ്ധേയമാണ്. സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം അടക്കം നിരവധി സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഹാഫിസ് സെയ്ദിന് ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week