മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തത്

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തതെന്ന് സ്ഥിരീകരണം. 2004ല്‍ ഒഡീഷയിലെ കോരാപുഡിലെ പോലീസ് സ്‌റ്റേഷനില്‍ ആക്രമണം നടത്തി തട്ടിയെടുത്ത ആയുധങ്ങളില്‍ ചിലതാണിതെന്ന് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. മോഷ്ടിച്ച അതേ സീരിയല്‍ നമ്പരുള്ള തോക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്. 303 സീരിസില്‍പ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. മറ്റു തോക്കുകളുടെ പരിശോധന തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News