NewsRECENT POSTSTechnology
കിടിലന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍; ഓരോ അഞ്ചു മിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്ക്
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മത്സരം കടുത്തതോടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്കായി നല്കുന്ന പുതിയ പദ്ധതിയാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ജിയോ മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് മിനിറ്റിന് ആറു പൈസ ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഉപയോക്താക്കളെ വലയിലാക്കാന്‍ ബിഎസ്എന്‍എല്ലിന്റെ പുതിയ നീക്കം.
പുതിയ പദ്ധതി പ്രകാരം ഓരോ അഞ്ചുമിനിറ്റ് കോളിനും ബിഎസ്എന്‍എല്‍ ആറു പൈസ വീതം ക്യാഷ് ബാക്കായി നല്കും. ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപയോക്താക്കള്‍ക്കാകും ഈ സേവനം ലഭ്യമാകുക. ബിഎസ്എന്‍എല്ലിന്റെ അതിജീവനത്തിനുള്ള ശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News