വെജിറ്റേറിയന്‍, മദ്യപിക്കാത്ത, സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് മുന്‍ഗണന; അമ്മയ്ക്ക് വരനെ തേടി മകള്‍!
മക്കളുടെ വിവാഹം എന്നത് രക്ഷിതാക്കളുടെ സ്വപ്‌നമാണ്. പ്രത്യേകിച്ച് പെണ്‍മക്കളെ ഒരു നല്ല ആളുടെ കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ രക്ഷിതാക്കള്‍ക്ക് വിശ്രമമം ഉണ്ടാകില്ല. പൊതുവേ അറഞ്ചേ്ഡ് വിവാഹത്തിന് മുന്‍ഗണന നല്‍കുന്ന നമ്മുടെ രാജ്യത്ത് മാട്രിമോണി സൈറ്റുകളും ധാരാളമുണ്ട്. ഇവിടെ വ്യത്യസ്ഥമായ ഒരു വിവാഹ ആലോചനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അസ്ത വര്‍മ എന്ന നിയമ വിദ്യാര്‍ത്ഥിനി വിവാഹ ആലേചനയുമായി ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോള്‍ വൈറല്‍.
മറ്റൊന്നുമല്ല. വരനെ തേടുകയാണ് ട്വിറ്ററിലൂടെ യുവതി. എന്നാല്‍ തനിക്കല്ല. മറിച്ച് തന്റെ അമ്മയ്ക്കാണ് വരനെ തേടുന്നത്. ‘എന്റെ അമ്മയ്ക്ക് 50 വയസ്സുള്ള ഒരു സുന്ദരനെ തേടുന്നു. വെജിറ്റേറിയന്‍, മദ്യപിക്കാത്ത, സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് മുന്‍ഗണന എന്നാണ് കുറിപ്പ്. തന്റെയും അമ്മയുടെയും ഫോട്ടോയിക്കൊപ്പമാണ് ട്വീറ്റ്. ഗ്രൂം ഹണ്ടിങ്ങ് എന്ന ഹാഷ്ടാഗിനൊപ്പമാണ് കുറിപ്പ്.
തീര്‍ത്തും പുരോഗമന പരമായ ആശയമാണ് യുവതി പങ്കുവെക്കുന്നതെന്നാണ് വിഷയത്തില്‍ ജനങ്ങളുടെ പ്രതികരണം. 2019 ഒക്ടോബര്‍ 31 ന് രാത്രി പങ്ക്വെച്ച ട്വീറ്റ് ഇതിനോടകം ആയിരത്തിലധികം കമന്റുകളും 5,500 ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഉണ്ട്.