BusinessNationalNews

ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ; പ്രൈം മെമ്പേഴ്‌സിന് ഇന്ന് അർധരാത്രി മുതൽ

മുംബൈ:ഉത്പന്നങ്ങള്‍ക്ക് കിടിലന്‍ വിലക്കുറവുകളുമായി ആമസോണ്‍. ആമസോണില്‍ റിപ്പബ്ലിക് ഡേയോടനുബന്ധിച്ച് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 15-മുതല്‍ ആരംഭിക്കും. പ്രൈം ഉപഭോക്താക്കള്‍ക്ക് ജനുവരി 14-മുതല്‍ സെയിലില്‍ പ്രവേശിക്കാം. ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളാണ് സെയിലിലുള്ളത്. ഇലക്ട്രോണിക് ആക്‌സസറീസ്‌, സ്മാര്‍ട്ട്‌ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, കിച്ചണ്‍-ഹോം അപ്ലയന്‍സുകള്‍ എന്നിവയെല്ലാം വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ജനുവരി 20-ന് സെയില്‍ അവസാനിക്കും.

ഉത്പന്നങ്ങളുടെ ഓഫറുകള്‍ കൂടാതെ മറ്റു ബാങ്കിങ് ഡിസ്‌കൗണ്ടുകളുമുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുമുണ്ട്. സെയിലില്‍ ആദ്യ രണ്ടുദിവസങ്ങളില്‍ ഗംഭീര ഓഫറുകളാണുള്ളത്. ചില ഉത്പന്നങ്ങള്‍ക്ക് ബ്ലോക്ബസ്റ്റര്‍ ഡീലുകളുമുണ്ട്. സെയില്‍ ആരംഭിച്ചാല്‍ രാത്രി 8 മണി മുതല്‍ അര്‍ധരാത്രി വരെ പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് വന്‍ വിലക്കുറവാണുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഹെഡ്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയെല്ലാം വന്‍ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. ഹോം അപ്ലയന്‍സുകള്‍ക്കും ടിവികള്‍ക്കും 60% വരെ ഓഫറുകളാണുള്ളത്.

നിരവധി പുത്തന്‍ ഉത്പന്നങ്ങളും സെയിലില്‍ വിപണിയിലിറങ്ങുന്നുണ്ട്. ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും 75% വരെ വിലക്കിഴിവുണ്ട്. കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 70% വരെയും മൊബൈല്‍ ആക്‌സസറീസുകള്‍ക്ക് 40% വരെയും ഓഫറുകളാണുള്ളത്. കിടിലന്‍ കോംബോ ഓഫറുകളില്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker