കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു.
പുലര്‍ച്ചെ സമയം, കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് രണ്ട് കുട്ടികളും അമ്മൂമ്മയും ജോണും ഹോട്ടലില്‍ മുറിയെടുത്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് ഇവര്‍ കൊണ്ടുപോയത്. കുഞ്ഞിന്റെ മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അപകടം സംഭവിച്ച് ചികിത്സയിലാണ് പിതാവ്. അതിനാല്‍ അമ്മൂമ്മയുടെ അടുത്തായിരുന്നു കുഞ്ഞുങ്ങള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News