നായക്കുട്ടിയുടെ തലവെട്ടി മതിലിന്റെ പുറത്ത് വെച്ചു! കണ്ണിനെ കുഴക്കിയ ചിത്രത്തിന് സത്യാവസ്ഥയിതാണ്
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ ഒരു ചിത്രമാണ് ഓമനത്തമുള്ള ഒരു നായക്കുട്ടിയുടെ തല മതിലില്‍ ഇരിക്കുന്നത്. ഒറ്റനോട്ടത്തില്‍ നായയുടെ തല വെട്ടി മതിലില്‍ വെച്ചതായാണ് തോന്നുക. നായയോട് ചെയ്ത ക്രൂരതയെന്ന് വിലയിരുത്തി നിരവധി പേര്‍ ഈ ചിത്രം കണ്ട് സങ്കടപ്പെടുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന് പിന്നിലുള്ള സത്യാവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കാഴ്ചക്കാര്‍ക്ക് തോന്നുന്നത് പോലെ നായയ്ക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് നായയുടെ ഉടമസ്ഥന്‍ വ്യക്തമാക്കി. തെളിവായി നായയുടെ ഏറ്റവും പുതിയ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. പിന്നെ എന്തുകൊണ്ടാണ് ആദ്യ ചിത്രം കണ്ട് ആളുകള്‍ തെറ്റിദ്ധരിച്ചതെന്ന ചോദ്യമാണ് ശേഷിക്കുന്നത്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന പ്രതിഭാസം മൂലം കാഴ്ചക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് കാരണം.
ഒരു മതിലിന് മുകളില്‍ നായ തലകയറ്റി വെച്ചിട്ടുണ്ടെങ്കിലും ബാക്കി ശരീരം അവിടെത്തന്നെയുണ്ട്. എന്നാല്‍ ക്യാമറയില്‍ ചിത്രം പകര്‍ത്തിയ ആംഗിളിന്റെ പ്രത്യേക കൊണ്ട് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ സംഭവിക്കുകയായിരുന്നു. ഇതുമൂലം നായയുടെ തലയ്ക്ക് ചുവടെയുള്ള ശരീരഭാഗം കാണാന്‍ സാധിച്ചില്ല. ഇതോടെ നായയ്ക്ക് ശിരച്ഛേദം സംഭവിച്ചതായി കാഴ്ചക്കാര്‍ക്ക് തോന്നുന്നു.
യുഎസിലെ ബാല്‍ട്ടിമോര്‍ സ്വദേശിയാണ് നായയുടെ ഉടമസ്ഥന്‍. ഹസ്‌കി-ഗോള്‍ഡല്‍ റിട്രീവര്‍ ക്രോസ് ഇനത്തില്‍പ്പെട്ട തന്റെ രണ്ട് വയസുകാരനായ നായയുടെ ചിത്രമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മൂലം വൈറലായത്. യഥാര്‍ത്ഥ ചിത്രമെങ്ങിനെയെന്ന് ചുവടെ കാണാം..