28.9 C
Kottayam
Tuesday, May 7, 2024

സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം,ഉത്തരവിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ

Must read

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ഉത്തരവിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ ഓഗസ്റ്റ് നാല് വരെ മാത്രമേ വർക്ക് ഫ്രം ഹോം ഉണ്ടായിരുന്നുളളൂ. അതിനുശേഷം എല്ലാ വകുപ്പിലും 100% ഹാജർ പാലിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്‍റെ തോതും കൊവിഡ് വാക്സിനേഷൻ്റെ പ്രക്രിയയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയും വിലയിരുത്തിയ ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു മേഖലാ സ്ഥാനപങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നീ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ ശനി വരെ 100% ഹാജറില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വർക്ക് ഫ്രം ഹോം അപേക്ഷകള്‍ ഇപ്പോളും ലഭിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിൽ സർക്കാർ വ്യക്തത വരുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week