Uncategorized

ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ ഗോപീകൃഷ്ണന്‍ വീണ്ടും ജേതാവ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകൃഷ്ണന്‍ വീണ്ടും ജേതാവായി. രണ്ടാം തവണയാണ് ഗോപീകൃഷ്ണന്‍ ജേതാവാകുന്നത്. 1990ലാണ് ഇതിന് മുമ്പ് ഗോപീകൃഷ്ണന്‍ ജേതാവായിട്ടുള്ളത്.

53 വയസുള്ള കൊമ്പന്‍ ഗോപീകൃഷ്ണനെ ഗുരുവായൂരിലെ പ്രമുഖ വ്യവസായിയായ അമൃത ഗ്രൂപ്പ് ഉടമ ബലറാമാണ് 1989 ഏപ്രില്‍ നാലിന് ഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്. വിജയിയായ കൊമ്പന്‍ ഇനി ഉത്സവം കൊടിയിറങ്ങുന്നതുവരെ ക്ഷേത്രത്തിനകത്തു തന്നെയാകും. എഴുന്നള്ളിപ്പുകളുടെ തിടമ്പേറ്റല്‍ ചുമതല ഇനി ഇവനാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ ഇല്ലാതിരുന്ന കാലത്ത് തൃക്കണാ മതിലകത്തു നിന്ന് ആനകള്‍ കൂട്ടത്തോടെ ഗുരുവായൂരില്‍ ഓടിയെത്തിയെന്ന സങ്കല്‍പ്പം അനുസ്മരിച്ചു കൊണ്ടാണ് ആനയോട്ട ചടങ്ങ് വര്‍ഷം തോറും നടക്കുന്നത്. 20 ലധികം ആനകള്‍ പങ്കെടുക്കേണ്ട ആനയോട്ടത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്ന് ആനകള്‍ മാത്രമാണ് ഇത്തവണ ഓടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker