സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കും ശേഷം വില വീണ്ടും ഇടിവ് രേഖപ്പെടുത്തി.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 4545 രൂപയും പവന് 36360 രൂപയുമായി. കഴിഞ്ഞദിവസം ഗ്രാമിന് 60 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് 15 രൂപ കുറഞ്ഞിട്ടുള്ളത്.