News

മഴ ലഭിക്കാന്‍ പെണ്‍കുട്ടികളെ നഗ്‌നരാക്കി ഭിക്ഷയെടുപ്പിച്ചു! വിചിത്ര ആചാരം

ദാമോഹ്: മഴ ലഭിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്‌നരാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് ഏറെ വിചിത്രമായ ആചാരം അരങ്ങേറിയത്. ചുമലില്‍ ഉലക്ക ചുമത്തി അതില്‍ ഒരു തവളയെ കെട്ടിയിട്ട് ആറ് പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ നടത്തിച്ചത്.

വീടുകളില്‍ നിന്നും ശേഖരിക്കുന്ന ധാന്യം ഗ്രാമത്തിലുള്ള കമ്യൂണിറ്റി കിച്ചണില്‍ എത്തിക്കണം. ഈ സമയം മുഴുവന്‍ ഗ്രാമവാസികളും ഇവിടെ എത്തണം. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ ആചാരം ചെയ്താല്‍ ഗ്രാമത്തിന് ധാരാളം മഴ ലഭിക്കുമെന്നും വരള്‍ച്ച ഒഴിവാക്കുമെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ദാമോ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ ഗ്രാമവാസികള്‍ ആരുംതന്നെ പരാതി നല്‍കിയിട്ടില്ലെന്ന് ദാമോ ജില്ലാ കളക്ടര്‍ പറഞ്ഞു.

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സഹോദരൻ ആത്മഹത്യ ചെയ്തു. പിതാവ് തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നതാണ് ഓഡിയോ ക്ലിപ്പ്. 32 മിനിട്ട് ദൈർഘ്യമുള്ള ക്ലിപ്പ് രാജസ്ഥാനിലെ ജലോറിലെ സാഞ്ചോർ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരൻ ആത്മഹത്യ ചെയ്തത്.

ഉറങ്ങിക്കിക്കുമ്പോൾ അടക്കം പിതാവ് ലൈംഗികമായി ഉപയോഗിച്ചുവെന്ന് പെൺകുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നുണ്ട്. പുതിയ മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന പിതാവ് ഒരു മൈതാനത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു. ഈ സംഭാഷണം അടങ്ങിയ ക്ലിപ്പ് ശനിയാഴ്ച വൈറലാവുകയും പിന്നാലെ പെൺകുട്ടിയുടെ സഹോദരന്റെ കൈവശം എത്തുകയും ചെയ്തു. സഹോദരിയുടെ ദയനീയാവസ്ഥ കേട്ട് അസ്വസ്ഥനായ ആൺകുട്ടി കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് ഉറങ്ങരുതെന്നും മുത്തശ്ശിക്കൊപ്പം ഉറങ്ങണമെന്നും ബന്ധുവായ സ്ത്രീ പെൺകുട്ടിയോട് പറയുന്നുണ്ട്. ഇതിന്, വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോകാനോ കുടുംബത്തിലെ മറ്റാരോടെങ്കിലും സംസാരിക്കാനോ പിതാവ് അനുവദിക്കുന്നില്ലെന്ന് പെൺകുട്ടി മറുപടി നൽകുന്നു. പിതാവിനെതിരേ ശബ്ദമുയർത്തിയതിന് മാതാവ് തന്നെ ശകാരിച്ചതായും പെൺകുട്ടി കൂട്ടിച്ചേർത്തു. സംഭവദിവസം, സഹോദരനെ കൂടെ കൊണ്ടുപോകാൻ പിതാവിനോട് മാതാവ് ആവശ്യപ്പെട്ടെങ്കിലും അയാൾ വിസമ്മതിച്ചതായും പെൺകുട്ടി ഓഡിയോയിൽ പറഞ്ഞു.

അതേസമയം, ഓഡിയോയെക്കുറിച്ച് അറിഞ്ഞതിനേ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷമാണ് സഹോദരന്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞതെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്തു. ഞങ്ങൾ കേസ് അന്വേഷണം ആരംഭിച്ചതാും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് സഞ്ചോർ എസ്.എച്ച്.ഒ പ്രവീൺ കുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button