തിരുവനന്തപുരം: ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നുവെന്നാരോപിച്ചാണ് ഒമര്‍ ലുലുവിനെതിരെ പലരും രംഗത്തു വന്നിരിക്കുന്നത്. ഒമര്‍ ലുലു ഈയിടെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീല്‍സില്‍ കടുത്ത സ്ത്രീവിരുദ്ധതയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു. അത് തിരിച്ചറിഞ്ഞിട്ടും ഒമര്‍ ലുലു തിരുത്താന്‍ തയ്യാറാകുന്നില്ലെന്നും വിമര്‍ശനം ഉണ്ട്.
റോഡരികിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ടാല്‍ ശ്രദ്ധ തെറ്റുമെന്ന് പറഞ്ഞ് ഒമര്‍ ലുലു പങ്കുവച്ച ഫേസ്ബുക് പോസ്റ്റിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹേ മനുഷ്യാ, സ്ത്രീയെ വെറും ഭോഗവസ്തുവായി മാത്രം ചിത്രീകരിച്ചു വയ്ക്കുവാന്‍ ഒരിറ്റ് ലജ്ജയില്ലേ എന്നാണ് ഒരു ശ്രദ്ധേയമായ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വിമര്‍ശനം.
എന്നാല്‍ ഒമര്‍ ലുലുവിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഈ വിഷയത്തില്‍ പെണ്‍കുട്ടികള്‍ തന്നെ രംഗത്തു വരുന്നുണ്ട്. ‘പുള്ളിയെ എനിക്ക് രണ്ട് വര്‍ഷമായിട്ട് അറിയാം. ഒരു മോശം രീതിയില്‍ പുള്ളി ഇതുവരെ പെരുമാറിയിട്ടില്ല. പല വിഷമഘട്ടങ്ങളിലും സപ്പോര്‍ട്ട് ആയിട്ട് ഒരു ചേട്ടനെ പോലെ കൂടെ നിന്നിട്ടെ ഉള്ളു. അതാണ് ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടപ്പോ വന്നു കമന്റ് ചെയ്യുന്നതും.
അവര്‍ ചുമ്മാ തമാശയ്ക്കു ഇട്ട ഒരു റീല്‍ ആണ്. അതിനെ അതിന്റേതായ രീതിയില്‍ ആസ്വദിച്ചൂടെ. അത് നല്ല രീതിയ്ക്കും മോശം രീതിയ്ക്കും നിങ്ങള്‍ക്ക് എടുക്കാം. പോണ്‍ വീഡിയോസും ന്യൂഡ് ഫോട്ടോസും ഉള്‍പ്പടെ ഇന്‍ബോക്‌സില്‍ അയക്കുന്ന പകല്‍മാന്യന്മാര്‍ ഉള്ള നാടാണ് ഇത് അപ്പോഴാ ഈ റീല്‍സ്’. എന്നാണ് ഇതിനൊക്കെ മറുപടിയായിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ കമന്റ്.