23.1 C
Kottayam
Tuesday, October 15, 2024

70 വയസ്സിനു മുകളിലുള്ളവർക്കുള്ള സൗജന്യ ചികിത്സ; ആയുഷ്മാൻ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളിങ്ങനെ

Must read

ന്യൂഡൽഹി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിൽ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ അംഗീകരിച്ച് കേന്ദ്ര സർക്കാർ. മുതിർന്ന പൗരന്മാരുടെ വരുമാനം എത്രയെന്ന് ഇതിൽ ബാധകമാകില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ക്യാബിനറ്റ് എടുത്ത ഈ തീരുമാനം രാജ്യത്തുടനീളമുള്ള 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച പറഞ്ഞു.

ഇതിലൂടെ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. യോഗ്യരായ മുതിർന്ന പൗരന്മാർക്ക് AB PM-JAY പ്രകാരം ഒരു പുതിയ ഐഡന്റിറ്റി കാർഡ് നൽകും,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കോ ​​എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിനോ കീഴിലുള്ള 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും AB PM-JAY പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.12.34 കോടി കുടുംബങ്ങളിലെ 55 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ,രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വരുന്ന ദിവസങ്ങളിലുമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നതിന്റെ മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം മറ്റ് അഞ്ച് ജില്ലകളിൽ യെല്ലോ...

കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും ; മുതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിര്‍ദ്ദേശം

ഇടുക്കി : ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമുകൾ തുറന്നു വിടാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ...

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണം ; സിപിഎമ്മിനും അതേ അഭിപ്രായം തന്നെയാണെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായത്തിന് വിരുദ്ധമായ നിലപാടുമായി സിപിഎം. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ആവശ്യമാണെന്ന അഭിപ്രായം തന്നെയാണ് സിപിഎമ്മിനും ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം...

മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത വീട് സന്ധ്യയ്ക്ക് തിരികെ കിട്ടും ; പെരുവഴിയിലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി യൂസഫലി ; മുഴുവൻ കടവും ഏറ്റെടുക്കും

കൊച്ചി : എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി. സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മണപ്പുറം ഫിനാൻസിൽ നിന്നും സന്ധ്യയുടെ പേരിൽ...

ഇന്ത്യയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ട്രൂഡോ, ഗൗരവമുള്ള ആരോപണങ്ങളെന്ന് കനേഡിയൻ പ്രതിപക്ഷനേതാവ്;ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ...

Popular this week