ന്യൂഡൽഹി:കൊവിഡ് ബാധിച്ച് വിദേശത്ത് ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. വൈദികനും എട്ടുവയസുകാരനുമടക്കം മൂന്ന് മലയാളികളാണ് അമേരിക്കയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ (64) ഫിലാഡൽഫിയയിൽ മരിച്ചു. എട്ടുവയസുകാരൻ അദ്വൈതിന്റെ മരണം ന്യൂയോർക്കിലായിരുന്നു.
കൊവിഡ് ബാധിച്ച് 8 വയസുകാരൻ ന്യൂയോർക്കിൽ മരിച്ചു.കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപ-സുനീഷ് ദമ്പതികളുടെ മകനാണ്.
ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് യുഎഇയിൽ മരിച്ചത്. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ (63) റാസല്‍ഖൈമയില്‍ നിര്യാതനായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍ – നബീസ ദമ്ബതികളുടെ മകനാണ്.
22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇന്‍റര്‍നാഷണല്‍ കമ്ബനിയില്‍ (എ.ആര്‍.സി) സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു.
പനിയെത്തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന. കുടുംബവും റാസല്‍ഖൈമയിലുണ്ട്. വര്‍ഷങ്ങളായി കോയമ്പത്തൂരിലാണ് സ്ഥിരതാമസം. ഖബറടക്കം യു.എ.ഇയില്‍ നടത്തുമെന്ന് കെ.എം.സി.സി റെസ്ക്യൂ ടീം അറിയിച്ചു.
ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ
എണ്ണം 38 ആയി. ഗൾഫ് രാജ്യങ്ങളിൽ
ആകെ 360 പേർ കൊവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു. 25,459 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24
മണിക്കൂറിനിടെ ഏഴുപേർ കൂടി മരിച്ചതോടെ സൗദിയിലെ മരണസംഖ്യ 176 ആയി.
ഗൾഫിൽ ആകെ 64,316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അതേസമയം യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ
അഭ്യർത്ഥന പ്രകാരം വിദഗ്ധ ഡോക്ടർമാർ, നഴ്സു മാർ എന്നിവരുൾപ്പെടുന്ന 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം ഉടൻ യുഎഇയിലെത്തും.