Home-bannerInternational
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്; ജീവന്‍ നഷ്ടമായത് 2,44,761 പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 34,83,347 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍. 2,44,761 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
11,08,886 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,160,774, സ്‌പെയിന്‍- 2,45,567, ഇറ്റലി- 2,09,328, ഫ്രാന്‍സ്- 1,68,396, ജര്‍മനി- 1,64,967, ബ്രിട്ടന്‍- 1,82,260, തുര്‍ക്കി- 1,24,375, ഇറാന്‍- 96,448, റഷ്യ- 1,24,054, ബ്രസീല്‍- 96,559.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 67,444, സ്‌പെയിന്‍- 25,100, ഇറ്റലി- 28,710, ഫ്രാന്‍സ്- 24,760, ജര്‍മനി- 6,812, ബ്രിട്ടന്‍- 28,131, തുര്‍ക്കി- 3,336, ഇറാന്‍- 6,156, റഷ്യ- 1,222, ബ്രസീല്‍- 6,750.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News