FeaturedHome-bannerInternationalNews
ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും, ബ്രിട്ടൺ കാെവിഡ് മുക്തമാവുന്നു
ലണ്ടന്‍: കോവിഡ് മരണം വിതച്ച് ബ്രിട്ടണില്‍ നിന്ന് പിന്‍വാങ്ങുന്നു. രാജ്യം പതുക്കെ കോവിഡില്‍ നിന്നും മുക്തമായതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടനിലെ പ്രൈമറി സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്റെ ഭാഗമാണ് ഇതെന്നു ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിതല യോഗത്തിനു ശേഷം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
1,83,000ലേറെ ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത് 28,204 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ചില ദിവസങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതും ബ്രിട്ടണില്‍ ആയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News