34.4 C
Kottayam
Friday, April 26, 2024

ചുറ്റും എവിടെയൊക്കെ വെള്ളം കയറിയെന്ന് വിരല്‍ തുമ്പില്‍ അറിയാം! പ്രളയഭീതി ഇല്ലാതെ മുന്നോട്ടു പോകാന്‍ ഫ്‌ളഡ് മാപ്പ്

Must read

തിരുവനന്തപുരം: ഒരു പ്രളയത്തിന്റെ ഭീതിയില്‍ നിന്ന് കരകയറുന്നതിന് മുമ്പേ കേരളം വീണ്ടും പ്രളയഭീതിയില്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ആകെ 32 പേര്‍ മരണപ്പെട്ടതായാണ് വിവരം. പലയിടത്തും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലില്‍ പെട്ടു പോയ ആളുകളില്‍ പലരെയും കണ്ടുകിട്ടിയിട്ടില്ല. സംസ്ഥാനത്തൊട്ടാകെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പലരും വീടുകളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

ഈ കൂടുമാറ്റം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും, രാത്രികാലങ്ങളില്‍ എവിടെയാണ് വെള്ളം കൂടുതല്‍ ഉള്ളതെന്നോ എങ്ങോട്ടാണ് പോകേണ്ടതെന്നോ അറിയാതെ പലരും കുഴങ്ങുകയാണ്. വെള്ളത്തിന്റെ അളവും ഒഴുക്കും അളക്കാന്‍ കഴിയാതെ പെട്ടു പോകുന്നതും സാധാരണയാണ്. ഇതിനൊക്കെ പരിഹാരമായി മാറിയിരിക്കുകയാണ് ഫ്‌ളഡ് മാപ്പ്.

വെള്ളം എവിടെയൊക്കെയാണ് ഉള്ളതെന്നും ഒഴുക്കിന്റെ ശക്തി എങ്ങനെയാണെന്നും ഫ്‌ളഡ് മാപ്പിലൂടെ അറിയാന്‍ സാധിക്കും. അതിനനുസരിച്ച് രാത്രിയായാലും പകലായാലും സുരക്ഷിതമായി പ്രളയത്തില്‍ നിന്നും രക്ഷ നേടാനും സാധിക്കും. മാപ്പെടുത്ത് ലോക്കേഷന്‍ സെലക്ട് ചെയ്താല്‍ വെള്ളമുള്ള സ്ഥലത്ത് ചുവന്ന നിറത്തിലുള്ള അടയാളപ്പെടുത്തലുകള്‍ കാണാം. ഇതൊഴിവാക്കി യാത്ര ചെയ്താല്‍ അപകടങ്ങള്‍ ഒഴിവാക്കാം.

https://www.microid.in/keralaflood/?fbclid=IwAR3AjyK3CM5yoRWEctIYQ0MWvV-iRDRRz6mm2S5rEIgBa9R2KX-yK_7csw8#15.86/9.587315/76.521705

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week