29.1 C
Kottayam
Friday, May 3, 2024

കൊല്ലത്ത് ദിവസങ്ങളോളം പഴക്കമുള്ള 100 കിലോ മത്സ്യങ്ങള്‍ പിടികൂടി

Must read

കൊല്ലം: ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ കൊല്ലത്തു നിന്ന് 100 കിലോയിലേറെ പഴകിയ മീന്‍ പിടികൂടി. മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്.

വലിയകട, രാമന്‍കുളങ്ങര, ഇരവിപുരം മാര്‍ക്കറ്റുകളിലും ആണ്ടാമുക്കം കെ.എസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ദിവസങ്ങളോളം പഴക്കമുള്ള നെയ്മീന്‍, ചാള എന്നിവ ഉള്‍പ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയില്‍ പിടിച്ചെടുത്തത്.
അതേസമയം പിടിച്ചെടുത്ത മീത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കേടായ മീനുകളും രാസവസ്തുക്കള്‍ ചേര്‍ത്ത മീനുകളും കണ്ടെത്താനായി തുടങ്ങിയ ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായിരുന്നു പരിശോധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week