തനിക്ക് തേപ്പ് കിട്ടിയിട്ടുണ്ട്, പക്ഷേ.., താന്‍ ആരെയും തേച്ചിട്ടില്ല;വിശേഷം പങ്കുവെച്ച് ‘ബൂസ്ലി ബിജി’
കൊച്ചി:ബേസില്‍ ജോസഫ്-ടൊവീനോ തോമസ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മിന്നല്‍ മുരളി എന്ന ചിത്രം വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്രൂസ്ലി ബിജിയെന്ന നായികയും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. യാതൊരു സൂപ്പര്‍ പവറും ഇല്ലാതെ നാടിനെ രക്ഷിച്ച നായികയായ ബ്രൂസ്ലി ബിജിയെ കുറിച്ചും ചര്‍ച്ചകളുണ്ട്.
എറണാകുളം സ്വദേശിയായ ഫെമിന ജോര്‍ജ്ജാണ് ബ്രൂസ്ലി ബിജിയായി തിളങ്ങിയത്. ഫെമിനയുടെ ആദ്യ ചിത്രമായിരുന്നു. സെന്റ് തെരേസാസില്‍ നിന്നും എം കോം പഠനം പൂര്‍ത്തിയാക്കിയ ഫെമിന ഓഡിഷനിലൂടെയാണ് മിന്നല്‍ മുരളിയില്‍ എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം നടിയുടെ വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ അറിവുണ്ടായിരുന്നൊള്ളു എന്ന് പറയുകയാണ് ഫെമിന.
ചിത്രത്തിനായി ഏഴ് കിലോയോളം ശരീര ഭാരം കുറച്ചു. അതിന് ശേഷം ട്രെയിനിങ് ഉണ്ടായിരുന്നു. കിക്ക് ബോക്സിങ് പഠിച്ചു. അതിന് ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. രണ്ടര വര്‍ഷത്തോളം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എന്നും ഫെമിന പറയുന്നു.
ചിത്രത്തില്‍ അസല്‍ തേപ്പ് കിട്ടിയ കഥാപാത്രത്തെയാണ് ഫെമിന അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പൊട്ടി ചിരിച്ചുകൊണ്ട് ഉണ്ട് എന്നായിരുന്നു ഫെമിനയുടെ മറുപടി. പക്ഷേ മറ്റാരെയും ഞാന്‍ തേച്ചിട്ടില്ല. തേപ്പ് കിട്ടിയപ്പോള്‍ സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാകുന്ന പോലെ ചെറിയ ചില വിഷമങ്ങള്‍ ഉണ്ടായി. പക്ഷേ അതിന്റെ പേരില്‍ പ്രതികാരം ചെയ്യാനൊന്നും പോയിട്ടില്ല എന്നും ഫെമിന പറഞ്ഞു.
സിനിമയില്‍ തുടരാന്‍ തന്നെയാണ് ഇപ്പോള്‍ തീരുമാനം. ആദ്യം സിനിമയില്‍ വരുന്നതിനോട് അച്ഛനും അമ്മയ്ക്കും അത്ര വലിയ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ട് പേര്‍ക്കും സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ്. രണ്ട് പേരും പിന്തുണയ്ക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യണം. ഒരു നടിയായി തുടരാന്‍ തന്നെയാണ് തീരുമാനം എന്നും ഫെമിന പറഞ്ഞു.